ചെമ്പന്റെ പടക്കമില്ലാതെ ഇരിങ്ങാലക്കുടക്കാര്‍ക്ക് വിഷുവോ?

1653

ഇരിങ്ങാലക്കുട : എല്ലാവര്‍ഷവും ഏപ്രില്‍ 14 ന് മുടങ്ങാതെ എത്തിയിരുന്ന വിഷു ഇത്തവണ ഒരുദിവസത്തേയ്ക്ക് നീങ്ങി ഏപ്രില്‍ 15നായി.വിദ്യാര്‍ത്ഥികൂട്ടത്തിന്റെ അവധികാലത്തിന്റെ പ്രധാന ആഘോഷമാണ് വിഷു.വിഷുവിന് കൈനീട്ടമായി ലഭിച്ച പണം മുഴുവന്‍ പടക്കം വാങ്ങി പൊട്ടച്ചിരുന്ന കാലം ഏവര്‍ക്കും ഒരു മധുരസ്മൃതിയാണ്.വിഷുവിന്റെ വരവറിയിച്ച് ഇരിങ്ങാലക്കുടയിലെ പടക്കവിപണിയും ഉണര്‍ന്ന് കഴിഞ്ഞു.തൃശൂര്‍ ജില്ലയിലെ പടക്ക മൊത്തവിതരണത്തിന്റെ കേന്ദ്രമായ ഇരിങ്ങാലക്കുട ചെമ്പന്റെ (ചാമ്പ്യന്‍സ്) പടക്കകടയില്‍ വിഷുവിന് പൂരത്തിന്റെ തിരക്കാണ്.വിലകുറവിന്റെയും വൈവിധ്യത്തിന്റെ മേളമായതിനാലാകാം ഇവിടെ ഇത്രയും തിരക്ക് അനുഭവപെടുന്നത്.കനത്ത ചൂടില്‍ റോഡിലും പടക്കം വാങ്ങുന്നതിനായി നീണ്ട ക്യൂവാണ് ചെമ്പന്റെ കടയ്ക്ക് മുന്നില്‍ അനുഭവപെടുന്നത്.ടോപ്പ് കോഡ് ,മൈപോട്ട്,ഗണ്‍ മെട്രിക്സ്,ലക്കി സ്പ്രിംങ്ങ്,സില്‍വര്‍ സ്പ്രിംങ്ങ് തുടങ്ങിയവയാണ് ഇത്തവണത്തേ പടക്കവിപണിയിലെ പുതിയ താരങ്ങള്‍.ഓലപടക്കത്തിനുള്ള നിരോധനം പടക്ക ആരാധകരെ നിരാശരാക്കുന്നുണ്ടെങ്കില്ലും ചൈനീസ് പടക്കങ്ങള്‍ ഓലപടക്കത്തിന്റെ വിടവ് നികത്തുന്നുണ്ട്.ജില്ലയിലെ പലമേഖലയില്‍ നിന്നാണ് ജനങ്ങള്‍ പടക്കം വാങ്ങുവാന്‍ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തുന്നത്.

 

Advertisement