പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു – പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനങ്ങള്‍

354

ഇരിങ്ങാലക്കുട-പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ തൊമ്മാന അവിട്ടത്തൂര്‍ റോഡില്‍ തിരിയുന്ന വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു. ഹോട്ടല്‍ മാലിന്യം ,റെക്‌സിന്‍, ഇറച്ചി വേസ്റ്റ് ,ഇലക്ട്രോണിക്‌സ് ,ഇലക്ടികല്‍ വേസറ്റ്, മെഡിക്കല്‍ മാലിന്യം, മറ്റു വീടുകളില്‍ നിന്നുള്ള നാപ്കിന്‍ തുടങ്ങി പ്ലാസ്റ്റിക് കുപ്പികള്‍ വില കുറഞ്ഞതും വില കൂടിയതുമായ മദ്യകുപ്പികള്‍ എന്നിവ കൊണ്ട് നിറയുകയാണ് . ശരിയായ രീതിയില്‍ വഴിവിളക്കുകള്‍ പോലും ഇല്ലാത്തതാണു ഇവിടെ മാലിന്യം കൊണ്ടു തള്ളുന്നതിനു കാരണം എന്നാണു നാട്ടുകാര്‍ പറയുന്നത്, കഴിഞ്ഞ കുറേ നാളുകള്‍ക്കു മുന്‍ മ്പ് ഒരു മരുന്നു ഗോഡൗണില്‍ നിന്നു മെഡിക്കല്‍ മാലിന്യം തട്ടുകയും പ്രദേശത്തെ Dyfi പ്രവര്‍ത്തകരും നാട്ടുകാരും, അന്നത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേഷും അന്നത്തെ ഇരിങ്ങാലക്കുട si  സുശാന്തും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മാലിന്യത്തില്‍ നിന്നും ഒരു കവര്‍ ലഭിക്കുകയും തുടര്‍ന്നു നടത്തിയ അന്വേക്ഷണത്തില്‍ ഇരിങ്ങാലക്കുടയിലെ ഒരു ഗോഡൗണില്‍ നിന്നാണെന്ന് കണ്ടെത്തുകയും അവരെ വിളിച്ചു വരുത്തി കേസ് റജിസ്റ്റര്‍ ചെയ്യുകയും തിരികെ കയറ്റി അവരുടെ ഗോഡൗണില്‍ തട്ടുകയും ചെയ്തിരുന്നു, കേരളത്തിലെ എറ്റവും നല്ല ശുദ്ധജലം ലഭിയ്ക്കുന്ന ഒരു പ്രദേശം കൂടിയാണ് മുരിയാട് കായലിനോടു ചേര്‍ന്നു കിടക്കുന്ന തൊമ്മാന ചെങ്ങാറ്റുമുറി എന്നു പറയുന്ന ഈ പ്രദേശം. നിരവധി ആളുകള്‍ സ്ത്രീകളും കുട്ടികളും നടന്നു പോകുന്ന ഒരു വഴി കൂടിയാണ് ഇത്.മഴ കാലത്ത് ഈ റോഡില്‍ വെള്ളം കയറുക  പതിവാണ്. കഴിഞ്ഞ പ്രളയകാലത്ത് ഒഴുകി വന്ന മാലിന്യവും ഇതിനു തൊട്ടു തന്നെ അടിഞ്ഞുകൂടിയതും കിടക്കുന്നുണ്ട് അടുത്ത മഴക്കാലം വരുന്നതിനു മുന്‍പ് ഈ മാലിന്യം മുഴുവന്‍ നീക്കം ചെയ്തില്ലങ്കില്‍ വലിയ തോതില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിയ്ക്കുമൊ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ ഇനിയെങ്കിലും അധികാരികള്‍ നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണു നാട്ടുകാരുടെ തീരുമാനം.കുറച്ചു ദിവസം മുന്‍പ് എതോ സാമൂഹ്യ ദ്രോഹികള്‍ മാലിന്യം കത്തിയ്ക്കുകയും തുടര്‍ന്ന് തൊട്ടടുത്തെ കൃഷിയിടത്തിലെ പമ്പ് സെറ്റ് ഉപയോഗിച്ച് നാട്ടുകാര്‍ തീയണയ്ക്കുകയാണ് ചെയ്തത്.

Advertisement