തെരെഞ്ഞെടുപ്പ് വാഹനപരിശോധന – കഞ്ചാവ് പിടികൂടി

1029

തെരെഞ്ഞെടുപ്പ് വാഹനപരിശോധന – കഞ്ചാവ് പിടികൂടി ലോകസഭാതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ഫ്‌ലൈയിങ്ങ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കഞ്ചാവ് പിടികൂടി.ഇന്ന് പുലര്‍ച്ചെ ആളൂരില്‍ വച്ച് നടന്ന പരിശോധനയിലാണ് ആഡംബരകാര്‍ ഓടിച്ചുവന്നിരുന്ന കൊല്ലംചവറ സ്വദേശി അന്‍സര്‍ഷാ, 29 വയസ്സ് എന്നയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് സിഗററ്റും കഞ്ചാവ് പൊടിയും കണ്ടെത്തിയത്. മൂന്നാറില്‍ നിന്നും ശേഖരിച്ച് തൃശൂര്‍ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തില്‍ പെട്ടയാളാണ് പിടിയിലായ അന്‍സര്‍ഷാ എന്ന് സംശയിക്കുന്നു. ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിലെ ഫ്‌ലൈയിങ്ങ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് എം.എച്ച്.ഷാജിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പുതുക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഷാജു സി.എ, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. അനൂപ് വി.എസ്, ഡ്രൈവര്‍ അശോകന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പരിശോധനയില്‍ പിടിച്ച കഞ്ചാവും ആഡംബരക്കാറും ഇരിഞ്ഞാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. സംഭനത്തെക്കുറിച്ച് ഇരിഞ്ഞാലക്കുട എക്‌സൈസ് കൂടുതല്‍ അന്വേഷണം നടത്തിവരികകയാണ്.

 

Advertisement