എന്‍. ഡി. എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

355
Advertisement

ഇരിങ്ങാലക്കുട-എന്‍. ഡി. എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി കെ കെ ബിനു ,ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നിര്‍വ്വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.ബി ഡി ജെ എസ് നിയോജകമണ്ഡലം പ്രസിഡന്റ് പി കെ പ്രസന്നന്‍ ,ബിജെപി മേഖല സെക്രട്ടറി എ ഉണ്ണികൃഷ്ണന്‍ ,സുബ്രഹ്മണ്യന്‍ മുതുപ്പറമ്പില്‍ ,ജയചന്ദ്രന്‍ പടിയൂര്‍ ,സംഘസംയോജക് ഉണ്ണിമാസ്റ്റര്‍ ,സഹസംയോജക് സുനില്‍ വെള്ളാനി ,ഉണ്ണികൃഷ്ണന്‍ പാറയില്‍ ,മറ്റുമണ്ഡലം ഭാരവാഹികളും പഞ്ചായത്ത് മോര്‍ച്ച ഭാരവാഹികളും ചടങ്ങില്‍ സാന്നിദ്ധ്യം വഹിച്ചു

Advertisement