ഈ നാട് നമ്മുടെ നാട് കലാജാഥ ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍

265
Advertisement

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്‌സഭാമണ്ഡലം എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇപ്റ്റ തൃശൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരിക്കേച്ചറല്‍ തിയ്യറ്റര്‍ എക്‌സ്പ്രഷന്‍ ഇരിങ്ങാലക്കുടയിലെ അഞ്ച് കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും .രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മൈതാനിയില്‍ ആദ്യ പരിപാടി അരങ്ങേറും .തുടര്‍ന്ന് 9.30 ന് മാപ്രാണം സെന്ററിലും ഉച്ചതിരിഞ്ഞ് 4 മണിക്ക് എടതിരിഞ്ഞി പോസ്റ്റാഫീസ് പരിസരത്തും അവതരിപ്പിക്കും.നടവരമ്പില്‍ 5.30നും കിഴുത്താനിയില്‍ 6.30 നുമാണ് അവതരണം .ഇതിന്റെ ദൃശ്യാവിഷ്‌ക്കാരം നിര്‍വ്വഹിച്ചത് ഇപ്റ്റയുടെ ജില്ലാപ്രസിഡന്റു കൂടിയായ പ്രസിദ്ധ സിനിമാതാരം ഇ.എ രാജേന്ദ്രനാണ്

Advertisement