സെന്റ് തോമസ് കത്തീഡ്രല്‍ അഴിക്കോട് തീര്‍ത്ഥാടന പദയാത്ര ഏപ്രില്‍ 7 ഞായറാഴ്ച

283
Advertisement

ഇരിങ്ങാലക്കുട-വിശ്വാസത്തിന്റെ  കരുത്തില്‍, നോമ്പുകാലചെതന്യമുള്‍ക്കൊണ്ട്, മാര്‍തോമാ ശ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍  ഇടവകയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടന പദയാത്ര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 7-ാം തിയതി ഞായറാഴ്ച്ച രാവിലെ 5.00 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര 10.30 ന് അഴീക്കോട് എത്തിച്ചേരുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തില്‍ വി. കുര്‍ബാന.  കത്തീഡ്രല്‍ വികാരി റവ. ഫാ. ആന്റു ആലപ്പാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിഫിന്‍ കൈതാരത്ത് , ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍,  കൈക്കാരന്‍മാരായ ശ്രീ. ജോണി പൊഴോലിപറമ്പില്‍, ശ്രീ. ആന്റു ആലേങ്ങാടന്‍ ,ശ്രീ. ജെയ്‌സന്‍ കരപറമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ്, കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. ഹോബി ജോളി, പദയാത്ര കണ്‍വീനര്‍ ശ്രീ. ഡേവീസ് പടിഞ്ഞാറേക്കാരന്‍, ജോ. കണ്‍വീനര്‍മാരായ ശ്രീ. തോമസ് തൊകലത്ത്, ശ്രീ. ബാബു ആന്റണി ചെമ്പന്‍, ശ്രീമതി ഓമന പ്ലാശ്ശേരി, ശ്രീമതി സില്‍വി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Advertisement