വാഹനാപകടത്തില്‍ ഇടത് തോളെല്ലിന് പരിക്കുപറ്റിയ കുടുംബനാഥന്‍ സഹായം തേടുന്നു

1010
Advertisement

പുല്ലൂര്‍-വാഹനാപകടത്തില്‍ ഇടത് തോളെല്ലിന് പരിക്കുപറ്റിയ പുല്ലൂര്‍ ആനരുളിയില്‍ വലിയ വീട്ടില്‍ സുബ്രഹ്മണ്യം (48 ) ആണ് ചികിത്സാ ചെലവിനായി ഉദാരമതികളുടെ സഹായം തേടുന്നത് .ഭാര്യയും 2 കുട്ടികളും അവിവാഹിതയായ സഹോദരിയും അടങ്ങുന്നതാണ് സുബ്രഹ്മണ്യന്റെ കുടുംബം .രണ്ട് മാസം മുമ്പാണ് അപകടം സംഭവിച്ചത് .മരപ്പണിയാണ് സുബ്രഹ്മണ്യന്റെ തൊഴില്‍ .തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കും ശസ്ത്രക്രിയക്കുമായി ഒരു ലക്ഷം രൂപയോളം ചിലവ് വരും.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,ജില്ലാപഞ്ചായത്ത് അംഗം ടിജി ശങ്കരനാരായണന്‍ എന്നിവര്‍ രക്ഷാധികാരികളായും ,ഗ്രാപഞ്ചായത്തംഗം കെ പി പ്രശാന്ത് കണ്‍വീനറായും ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .ഐ ഒ ബി മുരിയാട് ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് .

അക്കൗണ്ട് നമ്പര്‍-110101000008145
ifsc code -IOBA0001101

Advertisement