വെട്ടിക്കര നനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ രഥോത്സവം ഏപ്രില്‍ 3,4 തിയ്യതികളില്‍

361
Advertisement

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തിലെ രഥോത്സവം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30ന് സംഗീതാരാധന ദീപാരാധനക്കും ചുറ്റുവിളക്കിനും നിറമാലക്കും ശേഷം തിരുവാതിരക്കളി. രാത്രി 7 ന് നൃത്തനൃത്യങ്ങള്‍ വ്യാഴം രാവിലെ 5 ന് അഷ്ടദ്രവ്യ ഗണപതി ഹോമം വൈകീട്ട് 5ന് വാദ്യഘോഷങ്ങളോടെ രഥം എഴുന്നെള്ളിപ്പ് തുടര്‍ന്ന് കലാമണ്ഡലം ശിവദാസ് നയിക്കുന്ന പഞ്ചാരിമേളം. ദീപാരാധനക്കും ചുറ്റുവിളക്കും നിറമാലക്കും ശേഷം വര്‍ണ്ണമഴ, ദുര്‍ഗ്ഗാദേവിക്ക് പൂമുടല്‍ എന്നിവയാണ് രഥോത്സവ പരിപാടികള്‍

 

Advertisement