കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ അമ്മകൂട്ടായ്മ 2019 സംഘടിപ്പിച്ചു

382
Advertisement

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ  അമ്മമാരുടെ കൂട്ടായ്മ അമ്മകൂട്ടായ്മ -2019 സംഘടിപ്പിച്ചു. കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തില്‍   കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉല്‍ഘാടനം ചെയ്തു.  ദീപിക കോ ഓര്‍ഡിനേറ്റര്‍ . ബിജു പുന്നമറ്റം   മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രല്‍ കൈക്കാരന്‍മാരായ ജോണി പൊഴോലിപറമ്പില്‍, . ആന്റോ ആലേങ്ങാടന്‍, ശ്രീ. ജെയ്‌സന്‍ കരപറമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ് വടക്കേത്തല, മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി  റോസിലി പോള്‍ തട്ടില്‍ , മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ഷീല ജോയ് , കണ്‍വീനര്‍   ടെല്‍സന്‍ കോട്ടോളി ,  അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിഫിന്‍ കൈതാരത്ത്,  ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍  എന്നിവര്‍ പ്രസംഗിച്ചു. അമ്മമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ആയിരത്തോളം അമ്മമാര്‍ പങ്കെടുത്തു. ഏറ്റവും പ്രായം കൂടിയ അമ്മമാരെ ആദരിച്ചു.

Advertisement