കൊടുംചൂടില്‍ ദാഹജലം ഒരുക്കി ഊരകത്തെ ജോണി ചേട്ടന്‍

350

ഇരിങ്ങാലക്കുട-കൊടുംചൂടില്‍ വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി എല്ലാവര്‍ക്കും മാതൃകയാവുകയാണ് പൂല്ലൂര്‍ ഊരകം താണിപ്പിള്ളി ജോണി.തന്റെ വീടിനു മുന്നിലെ റോഡരികിലാണ് ജോണിച്ചേട്ടന്‍ കുടസ്ഥാപിച്ച് വെയില്‍ കൊള്ളാതെ വഴിയാത്രക്കാര്‍ക്ക് ദാഹജലം കുടിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത് .കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇത്തരത്തില്‍ വഴിയരികില്‍ ജോണിച്ചേട്ടന്‍ കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു.വഴിയാത്രക്കാര്‍ക്ക് മാത്രമല്ല പക്ഷി മൃഗാദികള്‍ക്കും വേണ്ടിയുള്ള കുടിവെള്ള സൗകര്യം ജോണിച്ചേട്ടന്‍ ഒരുക്കിയിട്ടുണ്ട് .ഒരു പ്രവാസിയായിരുന്ന അദ്ദേഹം അറബികള്‍ വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കുന്നത് കണ്ട് പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് ഈ നന്മ പ്രവൃത്തി ചെയ്യുന്നത്

Advertisement