Thursday, March 26, 2026
27.9 C
Irinjālakuda

സാംസ്‌ക്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-അപകടകരമായ ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഇടത്പക്ഷചിന്താഗതിക്കാരായ എഴുത്തുക്കാരുടെയും കലാകാരന്മാരുടെയും ഉത്തരവാദിത്വം വലുതാണ്.എല്ലാത്തരം മാധ്യമങ്ങളിലൂടെയും വ്യക്തികളോടും ജനക്കൂട്ടത്തോടും വളരെ കൃത്യവും വ്യക്തതയോടെയും ഈ വരുന്ന തിരഞ്ഞെടുപ്പില്‍ സംവദിക്കേണ്ടതുണ്ട് . പുരോഗമന സാഹിത്യ സംഘത്തിന്റെ സെക്രട്ടറി കൂടിയായ പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ പറഞ്ഞു.സംഘപരിവാറും ജനങ്ങളും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് നില്‍ക്കുന്ന സാംസ്‌ക്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .എഴുത്തിനും സര്‍ഗ്ഗാത്മകതയ്ക്കുമെതിരെയുള്ള ഭീഷണി നമ്മുടെ അടുക്കളയിലേക്ക് കൂടി കയറി ആക്രമിക്കുകയാണ്.അസ്വസ്ഥരായ ജനവിഭാഗമാണ് എവിടെയും .കൃഷിക്കാര്‍,ദളിതര്‍,വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കെല്ലാമെതിരെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭരണംകൂടം നടത്തിക്കൊണ്ടിരിക്കുന്നത് .ഇടതുപക്ഷം എന്ത് കൊണ്ട് പ്രസക്തം ? മതതീവ്രത തന്നെയാണ് മതങ്ങള്‍ക്കും മനുഷ്യനും ഭീഷണി .ജനത്തോട് അത് തുറന്ന് പറയണം .സംഘപരിവാറില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത് സാമ്പത്തികവും സാംസ്‌ക്കാരികവുമായ നയങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ വെളിവാക്കണം .സാംസ്‌ക്കാരിക കൂട്ടായ്മയില്‍ പി. കെ ഭരതന്‍ അധ്യക്ഷത വഹിച്ചു.പ്രൊഫ. സി ജെ ശിവശങ്കരന്‍ ,വി .എസ് വസന്തന്‍ ,ബാലകൃഷ്ണന്‍ അഞ്ചത്ത് ,ഉണ്ണികൃഷ്ണന്‍ കിഴുത്താനി ,റഷീദ് കാറളം ,കെ .കെ കൃഷ്ണാനന്ദ ബാബു,കെ എസ് ജയ ,എം .സി. രമണന്‍,പി തങ്കപ്പന്‍ മാസ്റ്റര്‍ ,രജനീഷ് ചാക്യാര്‍ ,ഭരതന്‍ കണ്ടേങ്കാട്ടില്‍ , എന്നിവര്‍ സംസാരിച്ചു.
ഏപ്രില്‍ രണ്ടിനും പന്ത്രണ്ടിനും നടക്കുന്ന കലാ പരിപാടികള്‍ ഇടതുപക്ഷ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.കെ സുധീഷ് വിശദീകരിച്ചു.ഏപ്രില്‍ രണ്ടിന് ഇപ്റ്റയുടെ നാടകസംഘം അവതരിപ്പിക്കുന്ന നാടകം മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.ഏപ്രില്‍ പന്ത്രണ്ടിന് ജനനയനയുടെ നാടകാവതരണം മറ്റ് അഞ്ച് കേന്ദ്രങ്ങളിലായി നടക്കും

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img