കല്ല്യാണമണ്ഡപത്തില്‍ നിന്ന് കര്‍മ്മമണ്ഡലത്തിലേക്കിറങ്ങി ശ്രീജിത്തും അശ്വതിയും

1068

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 29 ാം വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ കെ ശ്രീജിത്തും വധു അശ്വതിയും രാജാജി മാത്യു തോമാസിന് വോട്ടഭ്യര്‍ത്ഥനയുമായി കടകമ്പോളങ്ങളില്‍ കയറിയിറങ്ങിയത് പൊതുജനങ്ങള്‍ക്ക് കൗതുകമായി .കാട്ടൂര്‍ എസ് എന്‍ ഡി പി ഹാളില്‍ വച്ചായിരുന്നു ഇന്ന് രാവിലെ ഇവരുടെ വിവാഹം .തുടര്‍ന്ന് റിസപ്ഷനായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തുന്നതിന് മുമ്പായിരുന്നു ഇവര്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിറങ്ങിയത് .ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് ഈ കാലഘട്ടത്തിനാവശ്യമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് വിവാഹത്തിനിടയിലും വോട്ടഭ്യര്‍ത്ഥിക്കാനിറങ്ങിയതെന്ന് ശ്രീജിത്ത് പറഞ്ഞു.രാജാജി മാത്യു എന്ന വിശ്വപൗരന്‍ പാര്‍ലിമെന്റില്‍ എത്തിച്ചേരേണ്ടത് സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിനും അഭിമാനമാണെന്ന് അശ്വതി അഭിപ്രായപ്പെട്ടു .ഇടത്പക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി മണി ,ടി എസ് സജീവന്‍ മാസ്റ്റര്‍ ,കെ ജി മോഹനന്‍ മാസ്റ്റര്‍ ,വി എ അനീഷ് എന്നിവരും പ്രവര്‍ത്തകരും നവദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു.

 

 

Advertisement