ബൈപ്പാസ് റോഡിലെ ഇരുട്ടകറ്റാന്‍  24 എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിലെ വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമായി നഗരസഭ വെള്ളി വെളിച്ചം സ്ഥാപിക്കുന്നു. 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുത്. റോഡിന്റെ ഇരുവശത്തുമായി എട്ടുമീറ്റര്‍ ഉയരത്തിലാണ് വാള്‍ട്ട് കൂടിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുന്നത്. അയ്യങ്കാവ് മൈതാനത്തിന്റെ ലൈറ്റുകള്‍ സ്ഥാപിക്കുതിന് ടെണ്ടര്‍ ഏറ്റെടുത്ത മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കു അലുമിന ഇലക്ട്രോണിക്‌സാണ് ഇതിന്റേയും നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ വാറണ്ടിയോടെയാണ് പ്രവര്‍ത്തികള്‍. റോഡരുകില്‍ ലൈറ്റുകള്‍ സ്ഥാപിക്കുതിന് കുഴികളെടുക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശത്തുമായി 24 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ബൈപ്പാസ് റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രികാല യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ബൈപ്പാസ് റോഡില്‍ നഗരസഭ സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. ഒന്നിന് 27,400 രൂപ വിലവരുന്ന 100 സോളാര്‍ വിളക്കുകളാണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാപിച്ചത്. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താതെയും ശ്രദ്ധിക്കാതേയും കത്താതായത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നിട് വന്ന ഭരണസമിതികള്‍ ഈ വഴിവിളക്കുകള്‍ പരിപാലിക്കാനോ, അറ്റകുറ്റപണികള്‍ നടത്താനോ തയ്യാറായില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതുമൂലം ബൈപ്പാസ് റോഡിലെ ഭൂരിഭാഗം ലൈറ്റുകളും നോക്കുകുത്തികളായി. പല വിളക്കുകളും ഒടിഞ്ഞുവീണു. ചിലത് കാടുകയറി. പലതിന്റേയും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. ലക്ഷങ്ങളാണ് ഇതിന്റെ പേരില്‍ നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. എന്നാല്‍ ഈ ലൈറ്റുകളുടെ അറ്റകുറ്റപണിക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് കൗണ്‍സിലര്‍ വി.സി. വര്‍ഗ്ഗീസ് പറഞ്ഞു. ഇവ അറ്റകുറ്റപണികള്‍ നടത്തി മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുതെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

 

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img