നാളെ രാജാജി ഇരിങ്ങാലക്കുടയില്‍

350
Advertisement

ഇരിങ്ങാലക്കുട-നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി രാജാജി മാത്യു തോമസ് നാളെ ഇരിങ്ങാലക്കുടയിലെത്തും.പാര്‍ലിമെന്റിലെ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിലെയും വോട്ടര്‍മാരെ നേരില്‍ കാണുക ഏറെ പ്രയാസമാണെങ്കിലും പരമാവധി വോട്ടര്‍മാരെ സമീപിക്കാനാണ് എല്‍ ഡി എഫ് തീരുമാനം .അതിന്റെ ഭാഗമായി നാളെ രാവിലെ 7 മണിക്ക് മാര്‍ക്കറ്റില്‍ നിന്ന് പര്യടനം തുടങ്ങും .മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട് ,ടി കെ സുധീഷ് ,പി മണി ,കെ പി ദിവാകരന്‍ മാസ്റ്റര്‍ ,കെ സി പ്രേമരാജന്‍ ,കെ പി ജോര്‍ജ്ജ് ,എന്‍ കെ ഉദയപ്രകാശ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.പൊള്ളുന്ന ചൂടിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തന്നെയാണ് പര്യടനം .രാഷ്ട്രീയം മാത്രം പറഞ്ഞ് കൊണ്ടാണ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കാണുക. .രാവിലെ 7 മണിക്ക് മാര്‍ക്കറ്റില്‍ നിന്ന് പര്യടനം തുടങ്ങും .ഠാണാവ് ,മാപ്രാണം ,കുഴിക്കാട്ടുക്കോണം ,കാറളം ,കിഴുത്താണി ,കാട്ടൂര്‍ ,എടതിരിഞ്ഞി,കൊരുമ്പിശ്ശേരി ,നടവരമ്പ് ,മുരിയാട് ,ആളൂര്‍ ,കൊമ്പിടിഞ്ഞാമാക്കല്‍ ,വെള്ളാഞ്ചിറ ,തിരുത്തിപ്പറമ്പ് വരെയുള്ള 50 കേന്ദ്രങ്ങള്‍ പിന്നിടുന്ന പര്യടനം വൈകീട്ട് 7 .30 ന് അവസാനിക്കും