എല്‍ .ഡി .എഫ് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

245
Advertisement

ഇരിങ്ങാലക്കുട-തൃശൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമം സി .പി .എം ജില്ലാ സെക്രട്ടറി എ. എം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.എസ് .ആന്‍ഡ് .എസ് ഹാളില്‍ നടന്ന പരിപാടിയില്‍ സി .പി .എം ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി .എല്‍ ഡി എഫ് നേതാക്കളായ ടി കെ സുധീഷ് ,കെ ആര്‍ വിജയ ,വി എ മനോജ് കുമാര്‍ ,എന്‍ കെ ഉദയപ്രകാശ് ,എം എസ് മൊയ്തീന്‍ ,കെ എന്‍ രാധാകൃഷ്ണന്‍ ,ടി ജി ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു