മണ്‍ കൂജയില്‍ വഴിയരികത്ത് ദാഹജലമൊരുക്കി ഇരിങ്ങാലക്കുടക്കാര്‍

866

ഇരിങ്ങാലക്കുട-ചുട്ടുപൊള്ളുന്ന വേനലില്‍ വഴിയരികില്‍ ദാഹജലമൊരുക്കി ഏവര്‍ക്കും മാതൃകയാവുകയാണ് എ. കെ .പി ജംഗ്ഷന് സമീപത്തെ ശക്തിനഗര്‍ നിവാസികളായ കാക്കരവീട്ടില്‍ സീമ വേണു ഗോപാലും കൊട്ടാരത്തില്‍ വീട്ടില്‍ രാധാമണി രാജനും .രണ്ട് പേരും തങ്ങളുടെ വീടിനു സമീപത്തെ റോഡരികിലാണ് കൂജയില്‍ ദാഹജലമൊരുക്കിയിരിക്കുന്നത് .നട്ടുച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ത്ഥികളടക്കം ഇതിലെ കടന്നു പോകുന്ന നിരവധി പേരാണ് ഇതില്‍ നിന്നും വെള്ളം കുടിക്കുന്നത് .

Advertisement