കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി.

398
Advertisement

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി എം. കെ ദേവദാസിന് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ എം.പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.വി ചാര്‍ളി, ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ. പി.ജെ തോമസ്, ഡയറക്ടര്‍ സുജ സഞ്ജീവ്കുമാര്‍, ബാങ്ക് ജനറല്‍ മാനേജര്‍ ശ്രീ ടി.കെ ദിലീപ്കുമാര്‍, എം ആര്‍ ഷാജു, എന്‍.ജെ ജോയ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ ജോസഫ് ചാക്കോ സ്വാഗതവും ട്രഷറര്‍ ശ്രീ ഷാജു ആന്റണി നന്ദിയും പറഞ്ഞു.

 

 

Advertisement