യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട മണ്ഡലം മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൈമാറി.

592

ഇരിങ്ങാലക്കുട: തൃശൂര്‍ പാര്‍ലിമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ ഇലക്ഷന് കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട നിയോജക മണ്ഡലം മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൈമാറി.ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് ബെന്‍സി ഡേവിഡ്, വെള്ളൂക്കര മണ്ഡലം പ്രസിഡന്റ് ഷിബു നാരായണന്‍, കാറളം മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ദീപ, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡണ്ട് സിന്ധു അജയന്‍, പടിയൂര്‍ മണ്ഡലം പ്രസിഡണ്ട് ഹാജിറ, ആളൂര്‍ മണ്ഡലം പ്രസിഡണ്ട് നീതു, പൂമംഗലം മണ്ഡലം പ്രസിഡണ്ട് ലീന, മുരിയാട് മണ്ഡലം പ്രസിഡണ്ട് അംബിക, കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ട് ഖദീജ, എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത സംഖ്യ യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചാണ് തൃശ്ശൂര്‍ പാര്‍ലമെന്ററി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന് നോമിനേഷന്‍ നല്‍കി കെട്ടി വയ്ക്കുന്നതിനുള്ള തുക കൈമാറിയത്.

Advertisement