പോളി പിതാവിനെ കാണാന്‍ ടി. എന്‍ പ്രതാപനും ,ബെന്നി ബെഹന്നാനുമെത്തി

463
Advertisement

ഇരിങ്ങാലക്കുട-ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ യു.ഡി.എഫ് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനും ,ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹന്നാനും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടനെ കാണാനെത്തി.ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ യു ഡി എഫ് ഇന്നലെയാണ് പ്രഖ്യാപിച്ചത് .പോളി പിതാവിനെ കണ്ട് വിശേഷങ്ങള്‍ പങ്ക് വെച്ച ഇരുവരും പിതാവിന്റെ ആശംസകള്‍ ലഭിച്ചാണ് മടങ്ങിയത് .ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാണെന്നും വിജയം പ്രതീക്ഷിക്കുന്നുവെന്നും ബെന്നി ബെഹന്നാന്‍ പത്രമാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട തൃശൂര്‍ സീറ്റ് ഇത്തവണ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു.വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഇരുവരും പറഞ്ഞു.കെ. പി .സി .സി ജനറല്‍ സെക്രട്ടറി എം .പി ജാക്‌സന്‍ ,റോജി ജോണ്‍ എന്നിവരും കൂടെയുണ്ടായിരുന്നു

Advertisement