രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണ് -രാജാജി മാത്യു തോമസ്

446

ഇരിങ്ങാലക്കുട-രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണെന്ന് രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .മീന മാസത്തിലെ പൊള്ളുന്ന ചൂടിന് കനം വെയ്ക്കുന്നതിനു മുമ്പെ സ്ഥാനാര്‍ത്ഥിയുടെ പര്യടനം വിവരമറിഞ്ഞ് തടിച്ചുക്കൂടിയ വോട്ടര്‍മാരുടെ ആവേശത്തില്‍ പങ്ക്ചേര്‍ന്ന് ഓഫീസില്‍ ചുരുങ്ങിയ സമയം മാത്രം ചിലവഴിച്ച് നേരത്തെ തയ്യാറാക്കിയ പരിപാടിയനുസരിച്ച് ഓരോ ഓരോ കേന്ദ്രങ്ങളിലേക്ക് രാജാജി യാത്ര ആരംഭിച്ചു.ഈയിടെ അന്തരിച്ച കുട്ടംക്കുളം സമരനായകന്‍ കെ ഉണ്ണിയേട്ടന്റെ വീട്ടിലും സാഹിത്യ നായകന്‍ കെ. വി രാമനാഥമാസ്റ്ററുടെയും മുന്‍ എം .എല്‍. എ യും മഹിളാ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും വനിതാ കമ്മീഷന്‍ അംഗവുമായ പ്രൊഫ.മീനാക്ഷി തമ്പാന്റെ വസതിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ സന്ദര്‍ശനം തേടിയിരുന്നു.ആദ്യമായി പോയത് ചാലക്കുടി മണ്ഡലത്തില്‍ രണ്ടാം വട്ടവും മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ വീട്ടിലേക്കായിരുന്നു.നര്‍മ്മം ഒഴിവാക്കാതെ തന്നെ സിനിമാ വിശേഷം ചുരുക്കിയും രാഷ്ട്രീയം വിശദമായും പറഞ്ഞ് കുശലം അവസാനിപ്പിച്ച് തൃശൂരിന്റെ സ്ഥാനാര്‍ത്ഥി ചാലക്കുടി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ആലീസിനോടും മകന്‍ സോണറ്റിനോടും മക്കളോടും ഔപചാരികമായി മാത്രം വോട്ടഭ്യര്‍ത്ഥിച്ച് രാജാജിയും ഇടതുപ്രവര്‍ത്തകരും യാത്രപറഞ്ഞിറങ്ങി.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന പോലീസിന്റെ മര്‍ദ്ദനങ്ങള്‍ ഏറെ അനുഭവിച്ച് വിടപറഞ്ഞ എ ആര്‍ ബാലന്‍ മാസ്റ്ററുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആവേശമുള്‍ക്കൊണ്ടു.അധ്യാപകനായി വിരമിച്ച പ്രൊഫ.വി ജെ ശിവശങ്കറിനെയും ഭാര്യയെയും സന്ദര്‍ശിച്ച് ഇറങ്ങുമ്പോള്‍ ഒരു നല്ല വായനക്കാരന്‍ കൂടിയായ സ്ഥാനാര്‍ത്ഥി രാജാജിക്ക് ആത്മാക്ഷരങ്ങള്‍ എന്ന തന്റെ ആത്മകഥാപുസ്തകത്തിന്റെ കോപ്പിയുണ്ടായിരുന്നു.തൊട്ടടുത്ത് വീട് ചാലക്കുടിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ നായരെയും ഭര്‍ത്താവ് എഞ്ചിനീയര്‍ വി .ലക്ഷ്മണ്‍ നായരെയും കണ്ട് വോട്ടര്‍ഭ്യര്‍ത്ഥന നടത്തി.പിന്നീട് നേരെ പോയത് ക്രൈസ്റ്റ് കോളേജിലേക്കായിരുന്നു.കോളേജ് പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും സന്ദര്‍ശിച്ച് വിശേഷങ്ങള്‍ പങ്ക് വെച്ചു. എം പി ജയദേവന്‍ കോളേജിന് വേണ്ടി ചെയ്തു തന്ന വലിയ സഹായത്തെ അനുസ്മരിക്കുകയും ചെയ്തു പ്രിന്‍സിപ്പാള്‍.വിദ്യാഭ്യാസ മേഖലയില്‍ നിന്ന് നേരെ പോയത് കലാപാരമ്പര്യമുറങ്ങുന്ന അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിലേക്കും കൂടിയാട്ടം കുലപതി വേണുജിയുടെ നേതൃത്വത്തിലുള്ള നടനകൈരളിലേക്കുമായിരുന്നു.വേണുജിയുമായി രാജാജി ഡല്‍ഹിയില്‍ ഉണ്ടായിരുന്നപ്പോള്‍ തുടര്‍ന്ന സൗഹൃദം പുതുക്കുവാനും ഈ സന്ദര്‍ശനം ഇടയാക്കി.മോഹിനിയാട്ടം പ്രതിഭയായ ഭാര്യ നിര്‍മ്മല പണിക്കര്‍ നൃത്ത പഠനകളരിയിലെ തിരക്കിനിടയിലും സ്ഥാനാര്‍ത്ഥിയുമായി ചുരുങ്ങിയ സംഭാഷണം നടത്തി.അമ്മന്നൂര്‍ പെരുമ കാക്കുന്ന കുട്ടന്‍ ചാക്യാരെയും അനന്തിരവനായ യുവ കലാക്കാരന്‍ രജനീഷ് ചാക്യാരെയും റിസര്‍ച്ച് സ്‌കോളര്‍ കൂടിയായ ഭാര്യ ഭദ്രാ രജനീഷിനെയും കുടുംബത്തിന്റെ സഹകരണവും ഏറ്റുവാങ്ങി രാജാജി നീങ്ങിയത് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ ആശ്രമത്തിലേക്കായിരുന്നു.ഊഷ്മളമായ സ്വീകരണം നല്‍കി സ്ഥാനാര്‍ത്ഥിയുമായി അന്തേവാസികള്‍ സ്നേഹം പങ്ക് വെച്ചു.പരേതയായ കോമ്പാറയിലെ സി പി എം നേതാവ് പരേതനായ ഷാജി തറയിലിന്റെ ഗൃഹം സന്ദര്‍ശിച്ച്കുടുംബാംഗങ്ങളെ പരിചയപ്പെട്ടു.ഇടത് പക്ഷത്തിന്റെ വിജയം സുനിശ്ചിതമാക്കുന്നതില്‍ രംഗത്തിറങ്ങാന്‍ തയ്യാറായി നില്ക്കുന്നവരുടെ വലിയ നിരയാണ് എവിടെയും കാണാനായി കഴിഞ്ഞത് .പെണ്‍ കരുത്തിന്റെ പ്രതീകമായ പി സി കുറുമ്പയുടെ പിന്‍മുറക്കാര്‍ താമസിക്കുന്ന വീട്ടിലേക്കായിരുന്നു പിന്നീട് സ്ഥാനാര്‍ത്ഥിയുടെയും പ്രവര്‍ത്തകരുടെയും യാത്ര.
പി സി കുറുമ്പ അവശത അനുഭവിക്കുന്നവരുടെയും അവഗണിക്കുകയും ചെയ്യപ്പെട്ട സ്ത്രീ സമൂഹത്തിന് ആവേശം പകരുന്ന അണയാത്ത തീജ്വാലയാണ്.ഊരകത്തുള്ള സി പി എം ന്റെ മുതിര്‍ന്ന നേതാവായിരുന്ന ഔസേപ്പ് മാസ്റ്ററുടെ ഭവന സന്ദര്‍ശനമായിരുന്നു അടുത്തത്.മകന്‍ ജോസ് ചിറ്റിലപ്പിള്ളി ഇടതുപക്ഷ മുഖ്യപ്രവര്‍ത്തകനും പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.ആളൂര്‍ നോര്‍ത്ത് മേഖല കണ്‍വെന്‍ഷന്‍ നടക്കുന്ന സഹകരണ ബാങ്ക് ഹാളിലെത്തുമ്പോള്‍ വെയില്‍ ഉച്ചസ്ഥായിലെത്തുകയായിരുന്നു.കാത്ത് നില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തകരുടെ ആവേശം ഉള്‍കൊണ്ടും ഇരട്ടിയായും തിരിച്ചു കൊടുത്തായിരുന്നു രാജാജിയുടെ പ്രസംഗം
രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണ് .ഇടതുപക്ഷത്തിന്റെ ജനാധിപത്യ ബോധവും കടമയും വിശദീകരിച്ചവസാനിപ്പിച്ചായിരുന്നു രാജാജി മടങ്ങിയത്. തൃശ്ശൂരില്‍ നടക്കുന്ന ജേര്ണലിസ്റ്റുകളുടെ യോഗത്തില്‍ പങ്കെടുക്കാനായി സ്ഥാനാര്‍ഥി മടങ്ങി.

Advertisement