ലോകവൃക്ക ദിനത്തില്‍ വൃക്ക ദാനം ചെയ്ത സി. റോസ് ആന്റോയെ ആദരിച്ചു

382

ഇരിങ്ങാലക്കുട-ലോകവൃക്ക ദിനമായ മാര്‍ച്ച് 14 ന് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടന്ന ‘വൃക്കദിനാചരണവും ആരോഗ്യവും’ സെമിനാര്‍ ഡോ.സി .റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോണിയാ ഗിരി വൃക്കദാനത്തിലൂടെ ലോകത്തിന് മാതൃക കാണിച്ച സിസ്റ്റര്‍ക്ക് ഉപഹാരം നല്‍കി .സോണിയാ ഗിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ ഹരീന്ദ്രനാഥ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.കെ .കെ ബാബു,ഷാജു മാസ്റ്റര്‍ ,എ .സി സുരേഷ് ,ശശി വെളിയത്ത് ,പ്രമീള അശോകന്‍,സഹദേവന്‍ കെ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ. എന്‍ സുഭാഷ് സ്വാഗതവും പി .ആര്‍ സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.കൂടാതെ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി ക്ലിനിക്ക് സൗജന്യ പ്രമേഹ പരിശോധന നടത്തി.

Advertisement