കൃപേഷ്, ശരത് ലാല്‍ കൊലപാതകം സി ബി ഐ അന്വേഷിക്കണം -പൂമംഗലം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി

279
Advertisement

അരിപ്പാലം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ’ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം സി.ബി.ഐ.ക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കുളത്ത് സായാഹന ധര്‍ണ്ണ നടത്തി. ഡി.സി.സി.ജനറല്‍ സെക്രട്ടറി ആന്റോെ പെരുമ്പുള്ളി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി. ആര്‍. ഷാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഷറഫ്, ടി.എസ്.പവിത്രന്‍, കെ.പി. സെബാസ്റ്റ്യന്‍, എന്‍.ശ്രീകുമാര്‍, പഞ്ചായത്തംഗം സിന്ധു ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട്. യു. ചന്ദ്രശേഖരന്‍ സ്വാഗതവും പ്രിന്‍സ് മാത്യു നന്ദിയും പറഞ്ഞു.