ശ്രീ കൂടല്‍മാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മാര്‍ച്ച് 14,15 ന്

500

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മാര്‍ച്ച് 14,15 ന് വിപുലമായി ആഘോഷിക്കപ്പെടുന്നു.മാര്‍ച്ച് 14 വൈകീട്ട് 5 മണിക്ക് നാദസ്വര കച്ചേരി തുടര്‍ന്ന് തിരുവാതിരക്കളി സന്ധ്യക്ക് 7 മണി മുതല്‍ ഗുരു നിര്‍മ്മല പണിക്കര്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ നടക്കുന്നതാണ്.താലപ്പൊലി ദിവസമായ മാര്‍ച്ച് 15 ന് ഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ ആരംഭിക്കും.രാവിലെ 6 ന് സോപാന സംഗീതം തുടര്‍ന്ന് ബ്രാഹ്മിണി പാട്ട് ,സംഗീതാരാധന എന്നിവയ്ക്ക് ശേഷം 10 മുതല്‍ പഞ്ചവാദ്യ കലയിലെ യുവ പ്രതിഭകളെ അണി നിരത്തി തൃപ്രയാര്‍ രമേശന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടപ്പുര പഞ്ചവാദ്യവും തുടര്‍ന്ന് അയ്യപ്പസേവാ സംഘം നടത്തുന്ന അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഉച്ചതിരിഞ്ഞ് 5 ആനകളെ അണിനിരത്തിക്കൊണ്ടുള്ള കലാനിലയം കലാധരന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം അരങ്ങേറുന്നതായിരിക്കും.ദീപാരാധനക്ക് ശേഷം മാസ്റ്റര്‍ അഭിമന്യു മാരാര്‍ അവതരിപ്പിക്കുന്ന തായമ്പക.8.15 മുതല്‍ തട്ടകത്തെ വിവിധ പ്രാദേശിക സംഘടനകളുടെ പൂത്താലം വരവ് നാടന്‍ കലാരൂപങ്ങള്‍ എന്നിവ ക്ഷേത്രത്തില്‍ എത്തിച്ചേരും .പ്രധാന സ്റ്റേജില്‍ 9.30 മുതല്‍ പ്രശസ്ത പിന്നണി ഗായകന്‍ ഗണേഷ് സുന്ദരം നയിക്കുന്ന ഭക്തി ഗാനധാര അരങ്ങേറും.പുലര്‍ച്ചെയുള്ള വിളക്കെഴുന്നെള്ളിപ്പിന് ശേഷം പ്രാദേശിക സംഘടനകളുടെ വിവിധ നാടന്‍ കലാരൂപങ്ങള്‍ ക്രമമനുസരിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരും.താലപ്പൊലിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പരിപൂര്‍ണ്ണ സഹകരണത്തോടെ ക്ഷേത്രം മേല്‍ശാന്തി ശശി എമ്പ്രാന്തിരി ,പ്രസിഡന്റ് കെ രഘുനാഥന്‍ ,സെക്രട്ടറി സച്ചിന്‍ ജയചന്ദ്രന്‍ ,ട്രഷറര്‍ നന്ദകുമാര്‍ മൂലയില്‍ ,ജനറല്‍ കണ്‍വീനര്‍ മഹേഷ് മാധവന്‍ എന്നിവരുള്‍പ്പെടുന്ന ആഘോഷകമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു

Advertisement