മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല മോഷണം -ഒരാള്‍ കൂടി അറസ്റ്റില്‍

814
Advertisement

ബൈക്കിലെത്തി സ്ത്രീകളുടെ മാലപ്പൊട്ടിക്കുന്നയാളുടെ സഹായിയായ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി നാലകത്ത് വീട്ടില്‍ ഗോക എന്ന രജനീഷ് (24) വയസ്സ് എന്നയാളെ ആളൂര്‍ എസ് ഐ ,എന്‍ എസ് രാജീവും സംഘവും അറസ്റ്റ് ചെയ്തു.കേസിലെ പ്രധാന പ്രതിയായ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൃക്കക്കാരന്‍ വീട്ടില്‍ റോഷന്‍ 20 വയസ്സ് എന്നയാളെ കഴിഞ്ഞ ദിവസം ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കല്ലേറ്റുംങ്കരയില്‍ വച്ച് സ്‌കൂട്ടറില്‍ പോയസ്ത്രീയുടെ മാല പൊട്ടിച്ച കേസിലാണ് റോഷനെ അറസ്റ്റ് ചെയ്തത്