പോളി പിതാവിന്റെ അനുഗ്രഹം നേടാന്‍ ഇന്നസെന്റെത്തി

724

ഇരിങ്ങാലക്കുട-ലോകസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മുന്നോടിയായി ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്റെ അനുഗ്രഹം നേടാന്‍ ബിഷപ്പ് ഹൗസിലെത്തി.പിതാവിനോടൊപ്പം കുറച്ച് സമയം ചിലവഴിച്ച ഇന്നസെന്റ് തന്റെ നേട്ടങ്ങളെക്കുറിച്ച് പിതാവിനോട് പറയാന്‍ മറന്നില്ല.കഴിഞ്ഞ ഇലക്ഷന്‍ പ്രചരണത്തേക്കാള്‍ താന്‍ ഇത്തവണ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും മണ്ഡലത്തില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് കൊണ്ട് തന്നെ ഒരു മുഖവരയുടെ ആവശ്യം തനിക്ക് പ്രചരണത്തില്‍ ഉപയോഗിക്കേണ്ടതില്ലെന്നും ഇന്നസെന്റ് മെത്രാനോട് പറഞ്ഞു.തന്നെ വിശ്വസിച്ച പാര്‍ട്ടിയുടെ തീരുമാനത്തെ തനിക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും പത്രമാധ്യമങ്ങളോട് പറഞ്ഞു.തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക ഇലക്ഷന്‍ പ്രചരണങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

 

Advertisement