തൊഴിലുറപ്പ് തൊഴിലാളികളുടെ 1000 ദിനങ്ങളുടെ ആഘോഷം

308
Advertisement

മുരിയാട് : ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനങ്ങളുടെ ആഘോഷം, ആനന്ദപുരം വില്ലേജിലെ ചേപ്പാടം കോള്‍പടവ് വരമ്പുകളില്‍ കയര്‍ വസ്ത്രം വിരിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി. മോളി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വച്ച് 17- വാര്‍ഡ് മെമ്പര്‍ ശ്രീ.A M ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് മെമ്പര്‍ ശ്രീമതി. വൃന്ദ കുമാരി ചടങ്ങില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ചേപ്പാടം കോള്‍പടവ് കമ്മറ്റി പ്രസിഡന്റ് ശ്രീ.N V ശിവരാമന്‍ സ്വാഗതവും പടവ് സെക്രട്ടറി ഷാജു താഴേക്കാടന്‍ നന്ദിയും പറഞ്ഞു.

Advertisement