ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെന്റല്‍ ലാബ് ഉദ്ഘാടനം ചെയ്തു

371
Advertisement

ഇരിങ്ങാലക്കുട-ജനറല്‍ ആശുപത്രിയില്‍ ദന്തരോഗ വിഭാഗത്തില്‍ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനമാരംഭിച്ചു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന കെ ജെ വിഷയാവതരണം നടത്തി.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് ,ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി എസ് സുനില്‍ കുമാര്‍ ,റിയാസുദ്ദീന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ സ്വാഗതവും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മിനി മോള്‍ എ എ നന്ദിയും പറഞ്ഞു