ഇരിങ്ങാലക്കുട-പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ ജനകീയ കൂട്ടായ്മയിലൂടെ നവകേരള സൃഷ്ടിയിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ സഹകരണ മേഖലയുടെ കെയര്‍ ഹോം പദ്ധതി പ്രകാരം പുല്ലൂര്‍ അമ്പലനട പ്രദേശത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറ് വീടുകളുടെ ഗൃഹസമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിനു മുമ്പ് എം എല്‍ എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളടക്കം നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളില്‍ ദീപം തെളിയിക്കുകയും ഓര്‍മ്മ മരം നല്‍കുകയും ചെയ്തു.കോന്നങ്ങത്ത് ചന്ദ്രമതിയമ്മ ,നെടുബ്രക്കാരന്‍ മേരി ,കൊളയാട്ടില്‍ തങ്ക ദേവന്‍, ആലേങ്ങാടന്‍ വേലായുധന്‍ ,പുത്തിരിത്തുപ്പറമ്പില്‍ നാരായണി, പുത്തിരിത്തുപ്പറമ്പില്‍ വള്ളിയമ്മ മാധവന്‍ എന്നിവര്‍ക്കാണ് വീടുകള്‍ സമര്‍പ്പിച്ചത് .പുല്ലൂര്‍,മുരിയാട്,അവിട്ടത്തൂര്‍ എന്നീ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത് .
പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരണം നടത്തി.അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കെ .എല്‍ ഉപഹാരസമര്‍പ്പണം നടത്തി.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി പ്രശാന്ത് ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍ കുമാര്‍ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് തത്തംപ്പിള്ളി , മിനി സത്യന്‍ ,സഹകരണ അസിസ്്റ്റന്റ് രജിസ്ട്രാര്‍ എം .സി അജിത് ,മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കവിത ബിജു ,തോമസ് തൊകലത്ത് ,എം കെ കോരുക്കുട്ടി ,പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ ബീന പി ,മുരിയാട് ബാങ്ക് സെക്രട്ടറി എം .ആര്‍ അനിയന്‍ ,പുല്ലൂര്‍ ബാങ്ക് സെക്രട്ടറി സി .എസ് സപ്ന ,മുകുന്ദപുരം സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ രാജി എ ജെ ,അനു സ്വാമിദാസന്‍ ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു.മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം ബി രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും
അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സെക്രട്ടറി സുകു കെ ഇട്ട്യേശ്ശന്‍ നന്ദിയും പറഞ്ഞു
ജനകീയ കൂട്ടായ്മയിലൂടെ നവകേരള നിര്‍മ്മിതി സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം -പ്രൊഫ.സി രവീന്ദ്രനാഥ്
Advertisement