അറുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അംശാദായം ഇല്ലാതെ ക്ഷേമപെന്‍ഷന്‍ നല്‍കണം.-കേരള പ്രവാസി ഫെഡറേഷന്‍

405
Advertisement

ഇരിങ്ങാലക്കുട:കേരള പ്രവാസി ഫെഡറേഷന്‍ ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ സി.അച്ച്യുതമേനോന്‍ ഹാളില്‍ നടന്നു. പ്രവാസികള്‍ക്ക് അനുകൂലമായ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചു വരുന്നത് ക്ഷേമ പെന്‍ഷന്‍ മുതലായ കാര്യങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചിട്ടുണ്ട് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരമായവര്‍ക്ക് വേണ്ടി പല കാര്യങ്ങളും നടപ്പിലാക്കാനുള്ള ആലോചനകളുണ്ടെന്നും
കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇ.ടി. ടൈസന്‍ മാഷ് എം.എല്‍.എ. സംസാരിച്ചു.കെ.എ.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.എ.പി. വര്‍ഗ്ഗീസ് മാസ്റ്റര്‍, എന്‍.കെ.ഉദയപ്രകാശ്, പി.മണി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി റഷീദ് കാറളം സ്വാഗതവും കെ.ആര്‍.രവി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി റഷീദ് കാറളം പ്രസിഡണ്ട് ,കെ.ആര്‍.രവി സെക്രട്ടറി,കെ.എ.സുധാകരന്‍ ട്രഷറര്‍ എന്നിവരെയും .പതിനൊന്നംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അറുപതു വയസ്സ് പൂര്‍ത്തിയായ പ്രവാസികള്‍ക്ക് അംശാദായം അടക്കാതെ ക്ഷേമ പെന്‍ഷന്‍ നല്‍കണമെന്ന് പ്രമേയം അവതരിപ്പിച്ചു.

 

Advertisement