കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം മാര്‍ച്ച് 4 ന്

409

ഇരിങ്ങാലക്കുട-കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം മാര്‍ച്ച് 4 ന് കൊടിയേറി മാര്‍ച്ച് 9 ശനിയാഴ്ച ആറാട്ടോടുകൂടി അവസാനിക്കും.വാദ്യ കലാരംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം ,പാണ്ടിമേളം ,പഞ്ചവാദ്യം ,തായമ്പക എന്നിവ ഉത്സവദിനങ്ങളില്‍ ഉണ്ടായിരിക്കും.മാര്‍ച്ച് 5 ഒ്ന്നാം ഉത്സവത്തില്‍ രാത്രി വൈകീട്ട് തിരുവാതിരക്കളിയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.മാര്‍ച്ച് 6 രണ്ടാം ഉത്സവത്തില്‍ വൈകീട്ട് 6.30 മുതല്‍ നൃത്തതി കഥകളി അക്കാദമി ഇരിങ്ങാലക്കുടയുടെ ശ്രീരാമപട്ടാഭിഷേകം അരങ്ങേറും.മാര്‍ച്ച് 7 മൂന്നാം ഉത്സവത്തില്‍ വൈകീട്ട് 7 ന് ഗാനമേള ,മാര്‍ച്ച് 8 ന് നാലാം ഉത്സവത്തില്‍ ഉച്ചതിരിഞ്ഞ് 3.30 ന് 3 ഗജവീരന്മാരോടുകൂടിയ കാഴ്ച ശീവേലി ,രാത്രി 7 ന് വര്‍ണ്ണമഴ ,രാത്രി 8 .30 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് ,രാത്രി 8.45 ന് പഞ്ചവാദ്യം തുടര്‍ന്ന് പാണ്ടിമേളം എന്നിവയും ഉണ്ടായിരിക്കും.മാര്‍ച്ച് 9 ന് ശനിയാഴ്ച രാവിലെ 7 മണിക്ക് ആറാട്ട് ബലി തുടര്‍ന്ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ് ,ആറാട്ട് ,തിരിച്ചെഴുന്നള്ളത്ത് ,കൊടിക്കല്‍ പറ എന്നിവയുണ്ടായിരിക്കും

 

Advertisement