പി.എം കിസാന്‍ പദ്ധതിയില്‍ അര്‍ഹരായ കര്‍ഷകരെ ഉള്‍പ്പെടുത്തണം – _ബ്ലോക്ക് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണന്‍

278
Advertisement

വെള്ളാങ്ങല്ലൂര്‍: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ (പി.എം. കിസാന്‍) യോഗ്യരായ എല്ലാ കാര്‍ഷിക കുടുബങ്ങളേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ കൃഷി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പി.എം. കിസാന്‍ പദ്ധതിയുടെ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്തല ഉദ്ഘാടന യോഗത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് മെമ്പര്‍മാരായ സിമി കണ്ണദാസന്‍, വിജയലക്ഷ്മി വിനയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്ദു പി.നായര്‍ സ്വാഗതവും പൂമംഗലം കൃഷി ഓഫീസര്‍ പി.പി. ദ്യുതി നന്ദിയും പറഞ്ഞു.

Advertisement