ആസാദ് റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തി

484
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ.കെ യു അരുണന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം നടത്തുന്ന ആസാദ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എം .എല്‍. എ കെ .യു അരുണന്‍ നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.പി .ഡ. ബ്ലി .യു .ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്റോ റിപ്പോര്‍ട്ട് അവതരണം നടത്തി.ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Advertisement