കല്‍പ്പറമ്പ് കോസ്‌മോ പോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറി നിര്‍മ്മാണോദ്ഘാടനം നടത്തി

355
Advertisement

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2018-19 ന്റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം നടത്തുന്ന കല്‍പ്പറമ്പ് കോസ്മോ പോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ ,പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ,ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു

 

 

 

Advertisement