മാടായിക്കോണം -മാടായിക്കോണം പി .കെ ചാത്തന്‍മാസ്റ്റര്‍ സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം എം പി സി എന്‍ ജയദേവന്‍ നിര്‍വ്വഹിച്ചു.പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം .എല്‍. എ യും നിര്‍വ്വഹിച്ചു.കൂടാതെ മലയാണ്മ ആര്‍ട്ട് പോര്‍ട്രേറ്റ് ഗ്യാലറിയുടെയും ,ദര്‍പ്പണം ശാസ്ത്ര പാര്‍ക്കുകളുടെയും മലയാളത്തിളക്കം പരിപാടിയുടെ ജില്ലാതല പ്രഖ്യാപനവും നടന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.പി വി പ്രജീഷ് ,അംബിക പള്ളിപ്പുറത്ത് ,പി സി മുരളീധരന്‍ ,രമേശ് വാര്യര്‍,രാധ മോഹനന്‍ ,എ സി കുമാരന്‍ ,ദിവാകരന്‍ മാസ്റ്റര്‍ ,സി കെ ചന്ദ്രന്‍,അല്‍ഫോന്‍സ കെ ഡി ,സുജേഷ് കണ്ണാട്ട് ,എ കെ ഷീബ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനാധ്യാപിക കനകവല്ലി വി ആര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷെല്‍ബി ഇ. ടി നന്ദിയും പറഞ്ഞു
Advertisement