സ്വര്‍ഗ്ഗവാതില്‍ ടെലിഫിലിമിന് അവാര്‍ഡ്

543
Advertisement

ഇരിങ്ങാലക്കുട-ഊക്കന്‍ മെമ്മോറിയല്‍ എല്‍. പി സ്‌കൂള്‍ നിര്‍മ്മിച്ച് തോമസ് ചേരത്ത്പ്പറമ്പില്‍ കഥ,തിരക്കഥ,രചിച്ച് സംവിധാനം നിര്‍വ്വഹിച്ച് സ്വര്‍ഗ്ഗവാതില്‍ ടെലിഫിലിം ചിറ്റാട്ട്ക്കര ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തില്‍ സംവിധാനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജോണ്‍ എബ്രഹാം പുരസ്‌ക്കാരം തോമസ് ചേനത്ത് പറമ്പില്‍ കരസ്ഥമാക്കുകയുണ്ടായി .ജനകീയ കൂട്ടായ്മയിലൂടെ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തില്‍ അറുപത്തിമൂന്ന് ടെലിഫിലിമുകളും ,അഞ്ച് മുഴുനീള സിനിമകളും പ്രദര്‍ശിപ്പിക്കുകയുണ്ടായി .റാഫി നീലങ്കാവില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വച്ച് ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ വിനോദ് കുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കുകയും .ഷൈജു കണ്ണനായ്ക്കല്‍ സമ്മാനര്‍ഹമായ ചിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു

Advertisement