പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസ സമരം

306
Advertisement

കോണത്തുകുന്ന് : പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന നിരന്തരമായ അവഗണനകള്‍ക്കും, വാഗ്ദാന ലംഘനങ്ങള്‍ക്കും എതിരെയും പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടും, രാഷ്ട്രപിതാ നിന്ദക്കെതിരെയും, വര്‍ഗീയ ഫാസിസത്തിനെതിരെയും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണത്തുകുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. കെ.പി.സി.സി. ജനറല്‍സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫൗസി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷാഹുല്‍ പണിക്കവീട്ടില്‍ മുഖ്യാതിഥിയായി. ഡി.സി.സി. ജനറല്‍സെക്രട്ടറി ടി.എം.നാസര്‍, ജില്ലാ പഞ്ചായത്തംഗം ശോഭാസുബിന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ആര്‍.രാമദാസ്, പ്രൊഫ. ചെന്താമരാക്ഷന്‍, വേണു വെണ്ണറ, സുരേന്ദ്രന്‍ മരയ്ക്കാര്‍, വി.എ.നദീര്‍, അയൂബ് കരൂപ്പടന്ന, എന്‍.കെ.ഷംസുദ്ദീന്‍, ബക്കര്‍.സി. പുന്ന, ഓ.എം.ഇസ്മായില്‍, വി.രാമദാസ്, മുസമ്മില്‍, യൂനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement