മുരിയാട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയും ,ഷട്ടറുകളുടെ ഉദ്ഘാടനവും നടന്നു

297
Advertisement

മുരിയാട് -മുരിയാട് ഗ്രാമപഞ്ചായത്ത് ആരംഭനഗര്‍ ,കപ്പാറ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി 32 ലക്ഷം രൂപ ചിലവഴിച്ച് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും ,മുരിയാട് ചിറ -ആനക്കല്ലി ചിറകളുടെയും 19.5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഷട്ടറുകളുടെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ സ്വാഗതവും ,പഞ്ചായത്ത് സെക്രട്ടറി കെ ബി സജീവ് കുമാര്‍ നന്ദിയും പറഞ്ഞു

Advertisement