മൃദംഗമേളയും സംഗീത കച്ചേരിയും സംഘടിപ്പിച്ചു

252
Advertisement

ഇരിങ്ങാലക്കുട-കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ കണ്ടേശ്വരത്ത് ആരംഭിക്കുന്ന മൃദംഗക്ലാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത കച്ചേരിയും മൃദംഗമേളയും അവതരിപ്പിച്ചു.ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ പി വി ശിവകുമാര്‍ മൃദംഗക്ലാസ്സ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കളരിയിലെ 40 ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച മൃദംഗമേളയും ,മണികണ്ഠന്‍ അവതരിപ്പിച്ച സംഗീത കച്ചേരിയും ഉണ്ടായി.വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി

Advertisement