ഇരിങ്ങാലക്കുട നഗരസഭ വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു

348
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2018-19 വര്‍ഷ പദ്ധതിയുള്‍പ്പെടുത്തിയ എസ് .സി ക്കാര്‍ക്കുള്ള വാട്ടര്‍ ടാങ്കുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.ഐ .എസ്. ഐ ഉള്ള 146 വാട്ടര്‍ ടാങ്കുകളാണ് 5,41,660 രൂപ വകയിരുത്തി ഇത്തരത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തി വിതരണം ചെയ്യുക.ആദ്യ ഘട്ടത്തില്‍ 40 വാട്ടര്‍ ടാങ്കുകളാണ് വിതരണം ചെയ്യുക.വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍,വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി ,കൗണ്‍സിലേഴ്‌സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Advertisement