എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19.33 ലക്ഷം രൂപ നല്‍കി. എടതിരിഞ്ഞിയില്‍ നടന്ന ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ബാങ്ക് പ്രസിഡണ്ട് പി.മണി തുക കൈമാറി.സി എന്‍ ജയദേവന്‍ MP പ്രൊഫ,കെ യു അരുണന്‍ MLA,ജില്ലാപഞ്ചായത്ത് ലൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ്,ബാങ്ക് വൈസ് പ്രസിഡണ്ട് ടി ആര്‍ ഭൂവനേശ്വരന്‍,സെക്രട്ടറി സി.കെ സുരേഷ്ബാബു ,ഇ വി ബാബുരാജ്,എന്നിവര്‍ പങ്കെടുത്തു.നേരത്തെ ബാങ്ക് 9.20ലക്ഷം രൂപ നല്‍കി,കൂടാതെ 18 ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. ബാങ്കിന്റെ നേതൃത്വത്തില്‍ പ്രളയത്തില്‍ തകര്‍ന്ന 9 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
Advertisement