ശുചിത്വബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും നടന്നു

295
Advertisement

ഇരിങ്ങാലക്കുട നഗരസഭയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായിട്ടുള്ള ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനവും വീടുകളിലേക്ക് വിതരണം ചെയ്യുന്ന ശുചിത്വ ബോധവല്‍ക്കരണ ലഘുലേഖയുടെ പ്രകാശന കര്‍മ്മവും മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി. എ. അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കുരിയന്‍ ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ലതാ സുരേഷ്, ശ്രീമതി ഷൈലജ ബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അമല്‍. സി.ജെ., IRTC പ്രതിനിധി ശ്രീ. മനോജ് കുമാര്‍. വി., SEUF എഞ്ചിനീയര്‍ ശ്രീ. ഫ്രാന്‍സീസ്. പി.ടി., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. പി. ആര്‍. സ്റ്റാന്‍ലി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മാസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് ഹെല്‍ത്ത് സൂപ്രവൈസര്‍ ശ്രീ. ആര്‍. സജീവ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. കെ.ജി. അനില്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീ. സനോജ് വൈ. ശ്രീ. രാകേഷ്. കെ. ഡി. എന്നിവര്‍ നേതൃത്വം നല്‍കി. പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണ പദ്ധതികളായ 41 രൂപക്ക് കിച്ചണ്‍ ബിന്‍, 250 രൂപക്ക് റിങ്ങ് കബോസ്റ്റ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ ഹരിത കര്‍മ്മ സേന വഴി വിതരണം ചെയ്യുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ വാര്‍ഡ് കൗണ്‍സിലര്‍ വഴിയോ ഹരിതകര്‍മ്മസേന വഴിയോ നേരിട്ടോ ഫെബ്രുവരി 11നകം നഗരസഭയില്‍ എത്തിക്കേണ്ടതാണ്.

 

Advertisement