ശാസ്ത്രപഥം സമാപിച്ചു.

287

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചിയും ശാസ്ത്ര ബോധവും ഗവേഷണ പാടവവും വളര്‍ത്തുകയും പുതിയതലമുറയ്ക്ക് അതിന്റെ ആവശ്യകതയെ കൂടുതല്‍ മനസിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം, കേരളഹയര്‍സെക്കന്ററി വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍നിന്നും തിരഞ്ഞെടുത്ത ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണം ചെയ്ത ശാസ്ത്രപഥം എന്ന പരിപാടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ (ഓട്ടോണമസ്) സമാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഹയര്‍സെക്കന്ററി വിദ്യാലയങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത 53 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളിലുളള ക്ലാസ്സുകള്‍ക്കു പുറമെ റൂബിക് ക്യൂബ് പരിശീലനവും, വാന നിരീക്ഷണവും, ജൈവവൈവിധ്യ ക്യാമ്പസിലൂടെയുളള പ്രകൃതി-പക്ഷി നിരീക്ഷണവും നടന്നു. സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോയ് പീണിക്കപറമ്പില്‍ സി.എം.ഐ. (ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍) അധ്യക്ഷത വഹിച്ചു. ബി.പി.ഒ എന്‍.എസ് സുരേഷ്ബാബു സ്വാഗതവും ശാസ്ത്രപഥം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.കെ.വൈ ഷാജു നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കററ് വിതരണം ചെയ്തു.

 

Advertisement