കെ .എസ് .എസ് .പി. യു പൊറത്തിശ്ശേരി യൂണിറ്റ് വാര്‍ഷികവും സംഘടനാ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

333

ഇരിങ്ങാലക്കുട-കെ എസ് എസ് പി യു പൊറത്തിശ്ശേരി യൂണിറ്റ് 27 ാം വാര്‍ഷികവും സംഘടനാ തിരഞ്ഞെടുപ്പും കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്നു.സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഏ അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഏ ഖാദര്‍ ഹുസൈന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് സംഘടനാ റിപ്പോര്‍ട്ടിംഗ് നടത്തി.ജില്ലാ കമ്മിറ്റിയംഗം ജോസ് കോമ്പാറ ,കോണ്‍വെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അമല എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.യൂണിറ്റ് സെക്രട്ടറി പി എ നസീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ,ട്രഷറര്‍ ടി വി ഉണ്ണിവാരിയര്‍ വരവും ചെലവും അവതരിപ്പിച്ചു.സമ്മേളനത്തോടനുബന്ധിച്ച് യൂണിറ്റ് അംഗങ്ങളുടെ വിവിധാ കലാമത്സരങ്ങളും ഉണ്ടായിരുന്നു.വൈസ് പ്രസിഡന്റ് എം ശാന്ത കുമാരി നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി എ ഖാദര്‍ ഹുസൈന്‍ (പ്രസിഡന്റ് ) ,പി ഏ നസീര്‍ (സെക്രട്ടറി ),എം എ മാധവന്‍ (ട്രഷറര്‍),കെ കെ ദിവാകരന്‍ മാസ്റ്റര്‍ ,എം ശാന്തകുമാരി (വൈസ് പ്രസിഡന്റുമാര്‍),ഇ ജെ ക്ലീറ്റസ് ,കെ കെ ദാസപ്പന്‍ (ജോയിന്റ് സെക്രട്ടറിമാര്‍)

Advertisement