Friday, March 13, 2026
34.5 C
Irinjālakuda

ആറാട്ടുപുഴ പൂരം മാർച്ച് 19ന് പത്രിക പ്രകാശനം ഫെബ്രുവരി 3ന്

ആറാട്ടുപുഴ: ആയിരത്തി നാനൂറ്റിമുപ്പത്തി ഏഴാമത് ആറാട്ടുപുഴ പൂരത്തിന്റെ പത്രിക പ്രകാശനം ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രനടപ്പുരയിൽ വെച്ച്  ക്ഷേത്രം ഊരാളൻ മാടമ്പ് കുഞ്ഞുക്കുട്ടൻ നിർവ്വഹിക്കും.  കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ പത്രിക ഏറ്റുവാങ്ങും. മേള കുലപതി മഠത്തിൽ നാരായണൻകുട്ടി മാരാർ ഭദ്രദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിക്കും.
പ്രകാശന കർമ്മത്തിൽ ക്ഷേത്രം തന്ത്രി വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രം ഊരാളന്മാർ,  പത്മശ്രീ പെരുവനം കുട്ടൻ മാരാർ,  വിദ്യാധരൻ മാസ്റ്റർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ പ്രൊഫ. സി.എം. മധു, എം.കെ. ശിവരാജൻ, സെക്രട്ടറി വി.എ. ഷീജ, മറ്റു ബോർഡ് അധികാരികൾ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഇ.വി.കൃഷ്ണൻ നമ്പൂതിരി , പെരുവനം – ആറാട്ടുപുഴ പൂരം കൾച്ചറൽ & ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാർ കാളത്ത് രാജഗോപാൽ, പങ്കാളി ക്ഷേത്രങ്ങളിലെ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, ദേശക്കാർ, പൂരാസ്വാദകർ , കലാ സാംസ്ക്കാരിക നായകന്മാർ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
പൂരത്തിന് മുന്നോടിയായുള്ള 108 കരിക്കഭിഷേകം മുതൽ കൊടിക്കുത്തുവരെയുള്ള ആറാട്ടുപുഴ ശാസ്താവിന്റ പൂരച്ചടങ്ങുകളുടെയും ആഘോഷങ്ങളുടേയും ഘടക പൂരങ്ങളുടെയും വിശദവിവരങ്ങളും വർണ്ണചിത്രങ്ങളും പൂര പഴമയും ക്ഷേത്രത്തിന്റെ പ്രാധാന്യവും അടങ്ങുന്നതാണ് പൂരം പത്രിക .
ആറാട്ടുപുഴ പൂരം മാർച്ച് 19 നും തറക്കൽ പൂരം മാർച്ച് 18നും പെരുവനം പൂരം മാർച്ച് 16നും തിരുവാതിര വിളക്ക് മാർച്ച് 14ന് രാത്രിയും പൂരം കൊടിയേറ്റം മാർച്ച് 13നുമാണ്.

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img