വിധവയായ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

926
Advertisement

വിധവയായ സ്ത്രീയെ വീട്ടില്‍ കയറി അക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസില്‍ താഴെക്കാട് കണ്ടുപ്പാടം പാലക്കല്‍ വീട്ടില്‍ നിജില്‍ 26 വയസ്സ് എന്നയാളെ ആളൂര്‍ എസ് ഐ വി വി വിമല്‍ അറസ്റ്റ് ചെയ്തു.നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന്റെ പേരില്‍ നിജിലിനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് താഴെക്കാട് സ്വദേശിയായ സ്ത്രീയെ യുവാവ് കഴിഞ്ഞ 18 ാം തിയ്യതി രാത്രി 8 മണിക്ക് വീട്ടില്‍ കയറി ആക്രമിക്കുകയും മാനഹാനി വരുത്തുകയും വീട്ടുപകരണങ്ങള്‍ തല്ലിപ്പൊളിക്കുകയും ചെയ്തത്.പരിക്ക് പറ്റിയ സ്ത്രീ ചാലക്കുടി ഗവ.ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.എ എസ് ഐ സി കെ സുരേഷ് ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ വി ജസ്റ്റിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Advertisement