ക്രൈസ്റ്റ് കോളേജിന്റെ 58 -ാമത് കണ്ടംകുളത്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 28 മുതല്‍

408
Advertisement

ഇരിങ്ങാലക്കുട-കണ്ടംകുളത്തി ലോനപ്പന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും ടി എല്‍ തോമസ് മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്കും ഉള്ള ക്രൈസ്റ്റ് കോളേജിന്റെ 58 ാമത് കണ്ടംക്കുളത്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 28 മുതല്‍ ഫെബ്രുവരി 1 വരെ ക്രൈസ്റ്റ് കോളേജിന്റെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടും.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു 28 ന് വൈകീട്ട് 4 മണിക്ക് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.വിജയികള്‍ക്ക് 35000 രൂപ സമ്മാനമായും ,രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 30000 രൂപയുമാണ് നല്‍കുന്നത് .പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയ് പി ടി ,പിയൂസ് കണ്ടംകുളത്തി,അഡ്വ .ടി ജെ തോമസ് ,സ്റ്റാഫ് അഡൈ്വസര്‍ ഡോ.ടി വിവേകാനന്ദന്‍ ,ഫിസിക്കല്‍ എഡ്യുക്കേഷന്‍ എച്ച് ഒ ഡി ബിന്റു ടി ,കണ്‍വീനര്‍ ഡോ.ശ്രീജിത്ത് രാജ് ,ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്റ്റാഫ് ഫാ.ജോഷി പാലിയേക്കര,സെബാസ്റ്റ്യന്‍ കെ എം ,കോളേജ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലിബിന്‍ യോഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു