നവോത്ഥാന മുന്നേറ്റത്തിന്റെ അടിസ്ഥാന പ്രമാണം ജ്ഞാനോദയമാണ് -ഫാ.ജോണ്‍ പാലിയേക്കര

399
Advertisement
ഇരിങ്ങാലക്കുട-അറിവിന്റെ പിന്‍ബലത്തില്‍ കാലാനുസൃതമായ നവീകരണവും പാരമ്പര്യത്തെ ശുദ്ധീകരിക്കലുമാണ് നവോത്ഥാന പ്രക്രിയയിലൂടെ നടക്കേണ്ടതെന്നും അറിവിന്റെ ചക്രവാളം തുറന്നിട്ട് പള്ളിക്കൊപ്പം പള്ളിക്കൂടം എന്നാശയമുയര്‍ത്തിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സേവനം നവോത്ഥാന മുന്നേറ്റത്തിന് മാറ്റുകൂട്ടിയെന്നും കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍  ഫാ. ജോണ്‍ പാലിയേക്കര സി .എം. ഐ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ചാവറ അനുസ്മരണ പ്രഭാഷണവും ഫാ.സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ ജൂബിലി മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ജ്യോതിസ് കോളേജ് ഡയറക്ടര്‍  ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.ഫാ.സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ സി .എം. ഐ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന്  ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ,പാരലല്‍ കോളേജ് മീറ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാര്‍ത്ഥികള്‍ക്കുമുള്ള  സമ്മാനവിതരണവും നടത്തി..എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ബിജു പൗലോസ് ,ഹുസൈന്‍ എം . എ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ .എം വര്‍ഗ്ഗീസ് സ്വാഗതവും ,ജ്യോതിസ് കോളേജ്  അക്കാദമിക് കോര്‍ഡിനേറ്റര്‍ കുമാര്‍ സി .കെ നന്ദിയും പറഞ്ഞു
Advertisement