പൂമംഗലത്ത് കെയര്‍ഹോം പദ്ധതിയിലെ ആറ് വീടികളുടേയും നിര്‍മ്മാണം ആരംഭിച്ചു

273
Advertisement

 

ഇരിങ്ങാലക്കുട : പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെട്ട ആറു വീടുകളുടെയും നിര്‍മ്മാണം ആരംഭിച്ചു. അവസാന വീടായ 1-ാം വാര്‍ഡില്‍പ്പെട്ട എടക്കുളം അമ്മാനത്ത് ഗോപിയുടെ വീടിന്റെ തറക്കല്ലിടല്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് .എന്‍.കെ. ഉദയപ്രകാശ് നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.വി.ഗോഗുല്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത സുരേഷ്, മുകുന്ദപുരം സര്‍വ്വീസ് സഹകരണ അസി.രജിസ്ട്രാര്‍ എം.സി.അജിത്ത്, ബാങ്ക് സെക്രട്ടറി നമിത.വി.മേനോന്‍, ഡയറക്ടര്‍മാരായ താര അനില്‍, കെ.എസ്.അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisement