വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഇരിങ്ങാലക്കുട എന്‍.ബി.എസും താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി നടത്തി.
ഇരിങ്ങാലക്കുട : എം.എല്‍.എ.പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതന്‍ മാഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ: കെ.പി.ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. ഖാദര്‍ പട്ടേപാടം,ജോസ് മഞ്ഞില, എ.സി.സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.റഷീദ് കാറളം സ്വാഗതവും കെ ഹരി നന്ദിയും പറഞ്ഞു. +1 വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്വിസ്സ് മത്സര വിജയികള്‍ക്ക് എം.എല്‍.എ.അരുണന്‍ മാഷ് സമ്മാനദാനം നിര്‍വ്വഹിച്ചു. സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. എന്‍ബിഎസ് ഇരിങ്ങാലക്കുടയിലെ ടി.ആര്‍.സുബീഷ്, ടി.ആര്‍.ഗോകുല്‍ എന്നിവര്‍ നേതൃത്വം നല്‍കി
Advertisement