വര്‍ണ്യം പദ്ധതി ഉദ്ഘാടനം ചെയ്തു ..

303
Advertisement

ആയുര്‍വവേദത്തിന്റെ അനന്തസാദ്ധ്യതകള്‍ സൗന്ദര്യ സംരക്ഷണ മേഖലയിലും..
ഭാരതീയ ചികിത്സാ വകുപ്പിന്റെ “വര്‍ണ്യം”പദ്ധതി കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ഗവ:ആയുര്‍വേദ ആശുപത്രിയിലേക്കി അനുവദിച്ചിരിക്കുന്നു .ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 ജനുവരി 19-ാം തിയതി ശനിയാഴ്ച 10 മണിക്ക് ബഹു: മുനിസിപ്പല്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.എ അബ്ദുള്‍ ബഷീര്‍ അവറുകളുടെ അദ്ധ്യക്ഷതയില്‍ ബഹു: മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി നിമ്യഷിജു നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ് ഷിബു പദ്ധതിയുടെ വിശദീകരണം നല്‍കി. മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീമതി രാജേശ്വരി ശിവരാമന്‍ ,ശ്രീമതി വത്സല ശശി , ശ്രീ കുര്യന്‍ ജോസഫ് , ശ്രീമതി മീനാക്ഷി ജോഷി , ശ്രീ ബിജു ലാസര്‍ , വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ് , എച്ച്.എം.സി മെമ്പര്‍മാരായ ശ്രീ സുരേഷ്,ശ്രീ രമണന്‍ ,ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രീതി ജോസ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ:ബിജു ബാലകൃഷ്ണന്‍, ഡോ: രജിത എന്നിവര്‍ സംസാരിച്ചു.ശ്രീമതി അജി.എം നന്ദി പറഞ്ഞു.

Advertisement